ബെംഗളുരുവില്‍ വളർത്തുനായകൾക്കായി ഒരു റിസോർട്ട്

എന്തിനും വ്യത്യസ്തത കണ്ടെത്തുന്ന ബെംഗളൂരു നഗരത്തില്‍, പാര്‍ക്കും, സ്പായും പൂളുമൊക്കെയായി ചില റിസോട്ടുകളുണ്ട്. മനുഷ്യര്‍ക്കല്ല, പ്രൗഢിയില്‍ ജീവിക്കുന്ന വളര്‍ത്തുനായ്ക്കള്‍ക്കായാണ് ഇൗ റിസോര്‍ട്ടുകള്‍. ബെംഗളൂരുവില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന കേനന്‍ പെറ്റ് റിസോര്‍ട്ടിന്റെ വ്യത്യസ്തതകള്‍ കാണാം. 

നീന്തിക്കളിക്കാന്‍ ഒന്നാന്തരം നീന്തല്‍ക്കുളം, സന്ദര്യ സംരക്ഷണത്തിന് സ്പാ, കളിച്ചുരസിക്കാന്‍ നിരവധി റൈഡുകള്‍. പുതിയ അമ്യൂസ്മെന്റ് പാര്ക്കല്ല. മനുഷ്യരേക്കാള്‍ പ്രൗഢിയില്‍ ജീവിക്കുന്ന വള്ര്‍ത്തു നായ്ക്കള്‍ക്കായുള്ള റിസോര്‍ട്ടിലാണ് ഇൗ കാഴ്ചകള്‍. വളർത്തുമൃഗങ്ങളുടെ ഉലാസത്തിന് വേണ്ടി എത്ര പണം മുടക്കാനും തയ്യാറുള്ള ഉദ്യാനനഗരവാസികളുടെ കണ്ണുകള്‍ ഇപ്പോള്‍ ദോഡ്ഢഗുബ്ബിയിലെ കനേന്‍ പെറ്റ് റിസോര്‍ട്ടിലേയ്ക്കാണ്. ബെംഗളൂരു സ്വദേശി ആര്‍ കുമാറാണ് ആശയത്തിന് പിന്നില്‍. 

വിദഗ്ദ മൃഗപരിശീലകരുടെ നേതൃത്വത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് മികച്ച പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഒപ്പം, ആരോഗ്യപരിപാലനവും, കളികളും, സൗന്ദര്യ സംരക്ഷണവും,  ഒരു ദിവസം നാല്‍പതിലേറെ നായ്ക്കളെ പരിചരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. പരിശീലനത്തിന് മാത്രമല്ല, ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി പോകുമ്പോള്‍ വളര്‍ത്ത് നായ്ക്കളെ വീട്ടില്‍ ഒറ്റയ്ക്കാക്കാതെ റിസോര്‍ട്ടിലേയ്ക്കയയ്ക്കാം. രാവിലെ വീട്ടില്‍ വാഹനമെത്തി നായ്ക്കളെ കൊണ്ടുപോകും, പരിശിലനത്തിനും, കളികള്‍ക്കുംമെല്ലാം ശേഷം വൈകുന്നേരം വീട്ടിലെത്തിക്കും.  കനേന്‍ പെറ്റ് റിസോര്‍ട്ടിന്റെ സേവനത്തില്‍ ഉപഭോക്താക്കള്‍ ഡബിള്‍ ഹാപ്പി.