ബധിരയും മൂകയുമായ പെൺകുട്ടിക്ക് വരനെത്തേടി സുഷമ; വരന് വീടും ജോലിയും വാഗ്ദാനം

ബധിരയും മൂകയുമായ പെൺകുട്ടിക്ക് വരനെത്തേടി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. 15 വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗീതയ്ക്ക് വേണ്ടിയാണ് വേണ്ടിയാണ് വിവാഹാലോചനകള്‍നടക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് കേന്ദ്രമന്ത്രി മകള്‍ക്ക് വരനെ തേടുന്നത്. കുട്ടിക്കാലത്ത് അബദ്ധത്തിൽ പാക്കിസ്ഥാനിലെത്തിയതാണ് ഗീത. താമസം നിയമ വിരുദ്ധമായതിനാൽ പൊലീസ് അറസ്റ്റ് ചെയ്ത് അഭയകേന്ദ്രത്തിലാക്കി. 2015ലാണ് ഗീത തിരിച്ചെത്തിയത്. 

ഇന്ത്യയിൽവച്ച് അമ്മയുടെ കൈവിട്ടുപോയ പാക്കിസ്‌ഥാൻ ബാലികയെ ഇന്ത്യൻ യുവാവ് പാക്കിസ്‌ഥാനിലെ വീട്ടിലെത്തിക്കുന്ന കഥ പറയുന്ന ‘ബജ്‌രംഗി ഭായ്‌ജാൻ’ എന്ന സൽമാൻ ഖാൻ ചിത്രം ഹിറ്റായതിനു പിന്നാലെയാണു ഗീതയുടെ കഥ ചർച്ചയായത്. ഗീതയെക്കുറിച്ചു 2012ലും വാർത്തകൾ വന്നിരുന്നെങ്കിലും ബജ്‌രംഗി ഭായ്‌ജാനാണ് അവളെ ഇന്ത്യയിലേക്കു കൈപിടിച്ചെത്തിച്ചത്. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധിപേര്‍എത്തിയെങ്കിലും ഗീത ആരേയും തിരിച്ചറിഞ്ഞില്ല. ഏപ്രില്‍എട്ടിന് സര്‍ക്കാര്‍ബധിരനും മൂകനുമായ വരനെ ഗീതയ്ക്കുവേണ്ടി കണ്ടെത്തിയെങ്കിലും അവര്‍അത് നിരസിച്ചു. ഇപ്പോള്‍15 വരന്‍മാരുടെ ലിസ്റ്റാണ് തയാറാക്കിരിക്കുന്നത്. അവരില്‍നിന്നു ഇഷ്ടമുള്ള ആളെ ഗീതയ്ക്ക് തിരഞ്ഞെടുക്കാം. ഗീതയുടെ വരന് വീടും സര്‍ക്കാര്‍ജോലിയും ലഭിക്കും. അതേസമയം സ്വത്ത് മാത്രം ആഗ്രഹിച്ച് ആരും ഇങ്ങോട്ടു വരേണ്ടന്ന് സുഷമ സ്വരാജ് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.