‘മഹാഭാരതകാലത്തും ഇന്‍റര്‍നെറ്റുണ്ടായിരുന്നു’; വിചിത്ര വാദവുമായി ബിജെപി മുഖ്യമന്ത്രി

ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയായ വിപ്ലവ് ദേവ്. ചരിത്രത്തിന് തങ്ങളുടെതായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നതായാണ് മന്ത്രിയുടെ അവകാശവാദം.

ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബിന്റെ വെളിപ്പെടുത്തല്‍. അല്ലെങ്കില്‍ എങ്ങനെയാണ് സഞ്‍യന്‍ മഹാഭാരത യുദ്ധത്തെക്കുറിച്ച് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ച് നല്‍കാന്‍ സാധിക്കുക? സാറ്റ‌് ലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ടെന്ന് ഇതിലൂടെ വിപ്ലവ് ദേവ് സാധൂകരിച്ചു. വിദേശ രാജ്യങ്ങള്‍ ഇന്റര്‍നെറ്റ്  അവരുടെ നേട്ടമാണന്ന് പറയുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. 

രാജ്യത്ത് ഡിജിറ്റല്‍ വത്കരണം കൊണ്ടുവരുന്നതിനായി വലിയതോതില്‍ പ്രയത്നിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നും ബിപ്ലബ് ദേബ് പറഞ്ഞു. എന്നാല്‍ത്രിപുരയിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മന്ത്രിയുടെ പ്രസ്താവനയില്‍ ഞെട്ടിയിരിക്കുകയാണ്.