E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

റഫാൽ ആദ്യ സ്ക്വാഡ്രണ് അംബാല താവളമാകും; യുദ്ധവിമാനങ്ങൾ 2019ൽ എത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Rafale-fighter-jets
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അംബാല ∙ ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ ആരംഭിച്ചു.

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങി. 59,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് 2019 സെപ്റ്റംബറിൽ ലഭിക്കുമെന്നാണു കരുതുന്നത്.

അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അടുത്ത 40–50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദേശം നൽകിയിരുന്നു. റഫാൽ പറത്താനുള്ള ആദ്യസംഘം പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനത്തിലാണ്. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രൺ, മിഗ് –21 ബിസിന്റെ ഒരു സ്ക്വാഡ്രൺ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്ക്വാഡ്രണും അംബാലയുടെ കരുത്താകുക.