സൈനികർക്ക് ദീപാവലി സമ്മാനമായി സാറ്റലൈറ്റ് ഫോൺ കോൾ നിരക്കുകൾ ടെലികോം മന്ത്രാലയം കുറച്ചു. വീട്ടുകാരുമായി കൂടുതൽ സമയം സംസാരിക്കാനാണ് സാറ്റലൈറ്റ് ഫോൺകോള്‍ നിരക്കുകൾ കുറച്ചതെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനൽ വഴിയുള്ള ഫോൺവിളികൾക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയുമായിരുന്നു നിരക്ക്. മാസവാടകയായ അഞ്ഞൂറു രൂപ സര്‍ക്കാര്‍ റദ്ദാക്കി. ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.
Advertisement