E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ; ജീവിതം മടുത്തെന്ന് ആത്മഹത്യാ കുറിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mukesh-pandeya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിഹാറിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ ഗാസിയാബാദിലെ റെയിൽവേ ട്രാക്കിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. മുകേഷ് പാണ്ഡെ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സമർഥനായ കാര്യനിർവാഹകനും മൃദുലമനസ്സിന് ഉടമയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ വിശേഷിപ്പിച്ച ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ.

‘പടിഞ്ഞാറൻ ഡൽഹിയിലെ ജാനകപുരിയിൽ താൻ ആത്മഹത്യ ചെയ്യുന്നു. കെട്ടിടത്തിന്റെ 10–ാം നിലയിൽനിന്ന് താഴേക്കു ചാടും. എനിക്ക് ജീവിതം മടുത്തു. മനുഷ്യനിലുള്ള വിശ്വാസം തകർന്നിരിക്കുന്നു. ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ 742–ാം മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ബാഗിൽ ആത്മഹത്യക്കുറിപ്പു വച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പു ചോദിക്കുന്നു. എല്ലാവരോടും എനിക്ക് സ്നേഹമാണുള്ളത്. എന്നോടു ക്ഷമിക്കണം’ – ആത്മഹത്യാ കുറിപ്പിൽ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ എച്ച.എൻ.സിങ് പറഞ്ഞു.

പ്രാഥമിക തെളിവുകൾ ആത്മഹത്യയിലേക്കാണു വിരൽചൂണ്ടുന്നതെങ്കിലും എങ്ങനെ, എന്തിനാണ് മുകേഷ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുകേഷിന്റെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽനിന്നാണ് മരിച്ചത് അദ്ദേഹമാണെന്ന് മനസിലാക്കിയത്. കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടുകയാണെന്ന് സുഹൃത്തിന് വാട്സാപ്പ് സന്ദേശമയച്ചതിനുശേഷമാണ് മുകേഷ് അങ്ങനെ ചെയ്തത്. 

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ. സിവിൽ സർവീസ് പരീക്ഷയിൽ 14–ാം റാങ്ക് നേടിയ അദ്ദേഹം ബുക്സറിലാണ് ജോലി ചെയ്തിരുന്നത്.