E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡയലോഗ് മുഴങ്ങുന്നു; സ്റ്റൈൽ മന്നന്‍ അങ്കത്തട്ടേറുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajani-politics
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രജനീകാന്ത് രാഷ്ട്രീയവേഷം എടുത്തണിയുന്നതു സംബന്ധിച്ചു ചൂടുപിടിക്കുന്ന പ്രചാരണങ്ങൾ ഭാരതീയ ജനതാപാർട്ടിയുടെ പ്രതീക്ഷകളെ ഉണർത്തുന്നു. ജയലളിതയ്ക്കുശേഷം ഉത്കണ്ഠയിലായ അണ്ണാ ഡിഎംകെയുടെ ആധികളെ ഉയർത്തുകയും ചെയ്യുന്നു. രണ്ടുദശകമായി രാഷ്ട്രീയത്തിൽനിന്നു പൂർണമായും അകന്നുനിൽക്കുകയാണു രജനീകാന്ത്. 1996ൽ അഴിമതി നിറഞ്ഞ ജയലളിത ഭരണത്തെ പുറത്താക്കണമെന്നു സൂപ്പർതാരം നടത്തിയ ആഹ്വാനം പ്രശസ്തമായിരുന്നു. 

രജനിയുടെ അണ്ണാ ഡിഎംകെ വിരുദ്ധ ഡയലോഗുകൾ ഡിഎംകെ–തമിഴ് മാനില കോൺഗ്രസിനാണു അക്കാലത്തു തുണയായത്. 2001ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ജയലളിത നൽകിയ സന്ദേശം തനിക്കു കടുത്ത പ്രതികാരനടപടികൾക്ക് ഉദ്ദേശ്യമില്ലെന്നാണ്. രജനിക്കാകട്ടെ അപ്പോഴേക്കും രാഷ്ട്രീയ സാഹസങ്ങൾക്കുള്ള ബലം നഷ്ടമായിരുന്നു.   തമിഴക രാഷ്ട്രീയത്തിൽ മൂന്നാംശക്തിയാകാൻ മോഹിച്ചു മറ്റൊരു സൂപ്പർതാരമായ വിജയകാന്തും രംഗത്തെത്തിയിരുന്നു. 

അനുയായികൾ ക്യാപ്റ്റൻ എന്നു വിളിക്കുന്ന വിജയകാന്തിനു തിരഞ്ഞെടുപ്പു ഗോദായിൽ സ്വന്തം നിലയിലോ സഖ്യത്തിന്റെ ബലത്തിലോ വിജയക്കൊടി   നാട്ടാനായില്ല. 2011ൽ ജയലളിതയുമായി സീറ്റ് ധാരണയുണ്ടാക്കിയാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായും ധാരണയുണ്ടാക്കി. 2016ലെ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കക്ഷി അപ്രധാനമാകുകയും ചെയ്തു.ജയലളിതയുടെ മരണത്തിനുശേഷം അണ്ണാഡിഎംകെ പിളർന്നു. ശശികലയും ടിടിവി ദിനകരനും ജയിലിലായി. 

പാർട്ടിചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു. മന്നാർഗുഡി സംഘത്തിന്റെ സ്വാധീനം അണികൾക്കിടയിൽ ദുർബലമായെങ്കിലും ഭരണകക്ഷിയെ ജയിലിൽനിന്നു നിയന്ത്രിക്കാൻ അവർക്കു കഴിയുന്നുണ്ട്. അണ്ണാ ഡിഎംകെയിലെ ഈ രാഷ്ട്രീയ ശൂന്യതയാണു സൂപ്പർതാരത്തെ ഇപ്പോൾ പ്രലോഭിപ്പിക്കുന്നത്.

1982ൽ അവിഭക്ത ആന്ധ്രപ്രദേശിലെ എൻ.ടി. രാമറാവുവിനെ പോലെ, രജനീകാന്തും ദൈവത്തെ ധ്യാനിക്കുന്നു. ഉചിതമായ സമയം ജനങ്ങളെ സേവിക്കാൻ ദൈവം, തന്നെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു. ഒരു പോരാട്ടത്തിനു തയാറെടുക്കാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാൽ, പാർട്ടിയെ താൻ നയിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.  സൂപ്പർഹിറ്റായ ‘കബാലി’യിൽ സംവിധായകൻ, രജനിയെക്കൊണ്ടു ചില രാഷ്ട്രീയ സംഭാഷണങ്ങൾ പറയിക്കുന്നുണ്ട്. ഗാന്ധിജി പാശ്ചാത്യവസ്ത്രങ്ങൾ ഉപേക്ഷിച്ചതും അംബേദ്കർ എപ്പോഴും സൂട്ട് ധരിച്ചതും രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനായിരുന്നുവെന്നാണു രജനിയുടെ കഥാപാത്രം പറയുന്നത്.

തമിഴ് വംശജരായ മലേഷ്യക്കാരുടെ രാഷ്ട്രീയബോധത്തെ ഉണർത്തുന്ന ഡയലോഗുകളാണു കബാലിയിൽ ഉയർന്നുകേട്ടത്.രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ രജനിക്കു മുന്നിലുള്ള സാധ്യത 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു   നേരിടുകയാണ്. എന്നിട്ട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി മുന്നേറുക. ഇപ്രകാരമായിരുന്നു ഒരിക്കൽ എം.ജി. രാമചന്ദ്രൻ രാഷ്ട്രീയഭാഗ്യം പരീക്ഷിച്ചത്. മറ്റൊരുതരം രാഷ്ട്രീയം പ്രയോഗിക്കാനാണു മോഹമെങ്കിൽ അദ്ദേഹം പുത്തൻ സ്ഥാനാർഥികളെയാകും അണിനിരത്തുക. 

നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽ സൂപ്പർതാരം ചേർന്നാലും രാഷ്ട്രീയം മാറിമറിയും. എന്തായാലും എല്ലാ ശ്രദ്ധയും വീണ്ടും ചെന്നൈയിലെ പോയസ് ഗാർഡനിലേക്കു തിരിഞ്ഞിരിക്കുന്നു. അവിടെയാണു രജനീകാന്തിന്റെ വസതി. ഒരിക്കൽ തമിഴകരാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ജയലളിതയുടെ വസതിയോടു ചേർന്നുതന്നെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :