മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; ഒറ്റപ്പെട്ട കുട്ടി ഭിക്ഷാടനത്തിറങ്ങി

boy-dubai
പ്രതീകാത്മക ചിത്രം
SHARE

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനു പിന്നാലെ ഒറ്റപ്പെട്ടുപോയ 14കാരന്‍ ഭിക്ഷാടനത്തിനിറങ്ങിയതായി റിപ്പോര്‍ട്ട്.  പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയ കുട്ടിയെ ദുബായ് പൊലീസ്  മാതാവിനരികെയെത്തിച്ചു.  കുടുംബ വഴക്കിനെ തുടർന്ന് പിതാവിന്‍റെ വീട് വിട്ടിറങ്ങിയ കുട്ടി പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തുന്നത് പൊലീസിന്‍റെ ‘ഭിക്ഷാടനത്തിനെതിരെ പോരാട്ടം’ എന്ന ക്യാംപെയ്നിനിടെയാണ് കണ്ടെത്തിയത്. 

കുട്ടി ഭിക്ഷാടനം ചെയ്യുന്നത് നിരീക്ഷിച്ച പൊലീസ് അന്വേഷണം നടത്തി ഇതു സംബന്ധിച്ച് ഡിപാർട്ട്‌മെന്‍റിന് വിവരം കൈമാറിയതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ വിഭാഗം ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. കുട്ടിക്ക് വേണ്ട സഹായവും പിന്തുണയും നൽകാൻ വേഗത്തിൽ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളുടെ വിവാഹമോചനത്തിൽ നിന്നും പിതാവിന്‍റെ പുനർവിവാഹത്തിൽ നിന്നും ഉടലെടുത്ത തീവ്രമായ കുടുംബ തർക്കങ്ങളുടെ ഫലമായാണ് കുട്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ടതെന്നാണ് അറിയുന്നത്. കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോകാനും സഹായത്തിനായി തെരുവിലിറങ്ങാനും തീരുമാനിച്ചതിനും കാരണമിതാണ്. 

ഇൻവെസ്റ്റിഗേഷൻസ് സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ വിഭാഗം ടാസ്‌ക് ടീം രൂപീകരിച്ച് വേഗത്തിലുള്ള നടപടി സ്വീകരിച്ചു.  ഉടൻ തന്നെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. മാതാപിതാക്കൾ രണ്ടു പേരുടെയും നിലപാടുകൾ അറിഞ്ഞ ശേഷം കുട്ടിയെ അമ്മയോടൊപ്പം താമസിപ്പിക്കാൻ ധാരണയിലുമെത്തി. 

Parents divorced,14 year boy went begging

MORE IN GULF
SHOW MORE