ചൂതാട്ടനിയമം മാറി; അബുദാബി ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി നിര്‍ത്തി

ticket-uae
SHARE

മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തലവാരമാറ്റി മറിച്ച യുഎഇയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റ് താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബി ബിഗ് ടിക്കറ്റിന്റെ വെബ് സൈറ്റിലും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ഈ മാസം മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിനിന് മാറ്റമുണ്ടാകില്ല. 1.5 കോടി ദിർഹമാണ് ഗ്രാൻഡ് പ്രൈസായി നൽകുന്നത്.

പുതിയ ചൂതാട്ടനിയമം അനുസരിച്ച് രാജ്യത്തെ  ജനുവരി മുതൽ രാജ്യത്തെ ഓൺലൈൻ ലോട്ടറികൾ നിരോധിച്ചിരുന്നു. ഇതേതുടർന്ന് മെഹസൂസ്, എമിറേറ്റ്സ് ഡ്രോ എന്നിവ മൂന്നുമാസമായി നിർത്തിവച്ചിരിക്കുകയാണ്. സാമൂഹിക ഉത്തരവാദിത്തമുള്ള ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്ഥാപിതമായ യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് താൽക്കാലികമായി നിർത്തുന്നതെന്ന് രണ്ട് ഓപ്പറേറ്റർമാരും വ്യക്തമാക്കി.

1992 ൽ പ്രവർത്തനം തുടങ്ങി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരൻമാരായവർ ഒട്ടേറെയാണ്. വിജയികളിൽ വലിയൊരു പങ്ക് ഇന്ത്യക്കാരും അതിൽ തന്നെ മലയാളികളുമാണ്. ജീവിതം എങ്ങനെയും കരുപ്പിടിക്കാൻ യുഎഇയിലെത്തുന്ന മിക്കവരും ഒറ്റയ്ക്കും കൂട്ടമായും ബിഗ് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള സുഹൃത്ത് സംഘങ്ങൾ നറുക്കെടുപ്പിൽ വിജയികളാകുന്നതും ഇവിടെ സാധാരണമാണ്. ഓൺലൈൻവഴിയും അബുദാബിയിലേയും അൽ ഐനിലെയും വിമാനത്താവളങ്ങൾ വഴിയുമാണ് ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്കും ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്നവിധത്തിലായിരുന്നു ഇതിന്റെ പ്രവർത്തനം.  

യുഎഇയിലെ പുതിയ നിയമം അനുസരിച്ച് എല്ലാതരത്തിലുള്ള ചൂതാട്ടങ്ങളും തടവും പിഴയും വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.  എന്നാൽ സാമ്പത്തിക മന്ത്രാലയത്തിന് കീഴിൽ അധികാരപ്പെടുത്തിയ ചില കമ്പനികൾക്ക് റാഫിൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്.  

Abudhabi big ticket temporarily stopped

MORE IN GULF
SHOW MORE