റമസാൻ മാസത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്; പുതിയ സംരംഭങ്ങൾ തുടങ്ങി

Dubai
SHARE

റമസാൻ മാസത്തിൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ പുതിയ സംരംഭങ്ങൾ തുടങ്ങി  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ). സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ബ്രാൻഡ് ദുബായ് രൂപകൽപ്പന ചെയ്ത #RamadanInDubai ലോഗോയുള്ള പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. ഒപ്പം രാജ്യത്ത് താമസിക്കുന്ന സമയമത്രയും ആശയവിനിമയം നടത്താൻ ഡു കമ്പനിയുടെ സൗജന്യ സിം കാർഡുകളും നൽകും.  ദുബായിലെ റമസാൻ പരിപാടികളിൽ പങ്കെടുക്കാനായി QR കോഡ് ഉൾക്കൊള്ളുന്ന ഗൈഡും വിതരണം ചെയ്യുന്നുണ്ട്. ദുബായിലെ വിമാനത്താവളങ്ങളിലും കര, ജല അതിർത്തികളിലും ഇത്തരത്തിൽ സംരംഭം നടപ്പിലാക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു.

റമദാൻ ഇൻ ദുബായ് ക്യാംപെയിനിന്റെ ഭാഗമായാണ് സംരംഭം നടപ്പിലാക്കിയത്. ദുബായ് ഡെപ്യൂട്ടി ഉപ ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇത്.  20 ലധികം ദുബായ് സ്ഥാപനങ്ങൾ ചേർന്നാണ് നഗരത്തിലുടനീളം ക്യാംപെയിൻ നടത്തുന്നത്.

 റമസാൻ ആഘോഷങ്ങളുടെ സന്തോഷവും ആവേശവും നഗരവാസികൾക്കും സന്ദർശകരിലേക്കും എത്തിക്കുകയെന്നതാണ് ക്യാംപെയിനിന്റെ ലക്ഷ്യം. സന്ദർശകരെ ഊഷ്മളമായി സ്വാഗതം ചെയ്ത് ദുബായിലെ അവരുടെ താമസം കൂടുതൽ സുഖകരവും ഓർമയിൽ എന്നും നി‌ലനിൽക്കുന്നതും ആയി മാറ്റാനാണ് ശ്രമമെന്ന്  ജിഡിആ‍ർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.   

Dubai to welcome tourists visiting during Ramadan

MORE IN GULF
SHOW MORE