പള്ളിക്ക് സമീപം പര്‍ദ്ദയും നിഖാബും ധരിച്ച് ഭിക്ഷാടനം; ദുബായില്‍ യുവാവ് അറസ്റ്റില്‍

beggar-one
SHARE

ദുബായിൽ സ്ത്രീവേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവ് അറസ്റ്റിൽ. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിനായി പൊലീസ് ആരംഭിച്ച ക്യാംപെയ്നിന്റെ ഭാഗമായാണ് നടപടി.  ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആൻഡ് ക്രിമിനൽ വിഭാഗമാണ് പള്ളിക്ക് സമീപം പർദ്ദയും നിഖാബും ധരിച്ച് ഭിക്ഷാടനം നടത്തിയ അറബ് പൗരനെ പിടികൂടിയത്. സ്ത്രീ ഭിക്ഷാടകർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സഹതാപം ലഭിക്കുന്നുണ്ടെന്ന് കരുതിയാണ് വേഷം മാറിയതെന്ന് അറസ്റ്റിലായയാൾ പൊലീസിനോ‌ട് പറഞ്ഞു. അതേസമയം സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ യാചകരെ പ്രോൽസാഹിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.

Dubai police arrested a man who begging near a mosque dressing like woman

MORE IN GULF
SHOW MORE