കുരങ്ങിന്റെ കൈ, ചത്ത പക്ഷി, മുട്ട, മന്ത്രതകിടുകള്‍; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ

dubai-animals-caught
SHARE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജീവനുള്ള പാമ്പുൾപ്പെടെ വിചിത്ര ഇനങ്ങളുമായി യാത്രക്കാരൻ പിടിയിൽ. കുരങ്ങിന്റെ കൈ, ചത്ത പക്ഷി, പഞ്ഞിയിൽ പൊതിഞ്ഞ നിലയിൽ മുട്ട എന്നിവയാണ് ലഗേജിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്.  മന്ത്രവാദത്തിന് ഉപയോഗിക്കാനായി കടത്തുകയായിരുന്നു ഇവയെന്നാണ് നിഗമനം. യാത്രക്കാരന്റെ ലഗേജിനെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ സൂക്ഷമ പരിശോധനയിലാണ് ബാഗിലെ പ്ലാസ്റ്റിക് പെട്ടിക്ക് അകത്ത് സൂക്ഷിച്ചനിലയിൽ ഇവ കണ്ടെത്തിയത്. മന്ത്രതകിടുകളും, പേപ്പർ ക്ലിപ്പുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനകൾക്കായ് ഇസ്ലാമിക് എഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവീറ്റീസ് വകുപ്പിന്  കൈമാറി.

Passenger caught with exotic animals at Dubai International Airport

MORE IN GULF
SHOW MORE