ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 'ഫ്‌ളെക്‌സിബിള്‍' രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇത് പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂനിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി, ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴില്‍ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Ramadan: Official working hours announced in Oman