ദുബായിൽ തൊഴിൽ പെർമിറ്റ് വീസ നടപടി ഇനി ലളിതം; വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോം റെഡി

work-bundle
SHARE

ദുബായിൽ തൊഴിൽ പെർമിറ്റ് വീസ നടപടികൾ ലളിതമാക്കാൻ വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമുമായി ജിഡിആർഎഫ്എ. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയവും സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും കുറഞ്ഞതായും  ജിഡിആർഎഫ്എ വ്യക്തമാക്കി.

എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് വർക്ക് ബണ്ടിൽ. തൊഴിൽ പെർമിറ്റും റെസിഡൻസി വീസയും അനുവദിക്കുക,  പുതുക്കുക, റദ്ദാക്കുക, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, തിരിച്ചറിയൽ കാർഡിനായി വിരലടയാളം എടുക്കുക തുടങ്ങിയസേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുക. നടപടിക്രമങ്ങൾ പൂർത്തിയാവാൻ ഒരുമാസം നീണ്ട കാത്തിരിപ്പും ആവശ്യമില്ല. അഞ്ച് ദിവസത്തിനം നടപടികൾ പൂർത്തിയാകും. പതിനാറ് രേഖകൾക്ക് പകരം ഇനി അഞ്ച് രേഖകൾ സമർപ്പിച്ചാൽ മതി. ഏഴ് തവണ സേവനകേന്ദ്രങ്ങളിൽ പോകേണ്ടിയിരുന്നത് രണ്ട് തവണ മാത്രമായി ചുരുങ്ങി.

മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഡിപാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ജിഡിആർഎഫ്എ തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ സഹകരിച്ചാണ് പ്രവർത്തനം. വൈകാതെ മറ്റ് എമിറേറ്റുകളിലും സേവനം ലഭ്യമാക്കും. പുതിയ പ്ലാറ്റ്ഫോം രാജ്യത്തെ താമസത്തിനും ജോലിക്കുമുള്ള പെർമിറ്റുകളുടെ നടപടിക്രമങ്ങൾ ലളിതാമാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ട്വിറ്ററിൽ കുറിച്ചു. 

സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതിനും തുടർന്നുള്ള ഇടപാടുകൾക്കുമായി ഏകദേശം ആറരകോടി ജോലി സമയം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ദുബായ് ഹെൽത്ത് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ: ഖലീഫ അബ്ദുൽ റഹ്മാൻ ബാഖിർ,  യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷനിൽ നിന്നുള്ള ഖലീൽ അൽ ഖുരി,  തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Dubai Launches 'Work Bundle' Platform Reducing Visa Processing Time From 1 Month to 5 Days

MORE IN GULF
SHOW MORE