ദുബായിൽ വാഹനം മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു

dubai-accident
SHARE

ദുബായ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടു വയസുകാരി മരിച്ചു. പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു – സോബിൻ ജോബ് ദമ്പതികളുടെ മകളും ഷാർജ ഇന്ത്യൻ സ്കൂളിലെ കെജി – വൺ വിദ്യാർഥിനിയുമായ നയോമി ജോബാണ് മരിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. എമിറേറ്റ്സ് എയർലൈൻസിൽ ജീവനക്കാരനായ ജോബിൻ, ഭാര്യ സോബിൻ, മക്കളായ നയോമി, ഇരട്ട സഹോദരൻ നിഥിൻ ജോബ്, സഹോദരി നോവ ജോയ്, ജോബിന്‍റെ‌ സഹോദരൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 7ന് എത്തിയ കുടുംബത്തെ ജോബിന്‍റെ സഹോദരൻ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഷാര്‍ജ നബ്ബയിലെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ റാഷിദിയ്യയിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനം മറിഞ്ഞു. ഗുരുതര പരുക്കേറ്റ നയോമിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല.

ഷാർജ ഷാരോൺ ഫെല്ലോഷിപ് സഭാംഗമാണ് ജോബിൻ ബാബു വർഗീസ്. വിവരമറിഞ്ഞ് ജോബിന്‍റെ മാതാപിതാക്കൾ യുഎഇയിലെത്തിയിട്ടുണ്ട്. മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും.

MORE IN GULF
SHOW MORE