floating-fireforce

TAGS

ലോകത്തിലെ ആദ്യത്തെ സുസ്ഥിര മൊബൈല്‍ ഫ്ലോറ്റിങ് ഫയര്‍ സ്റ്റേഷന്‍ ദുബായിൽ പ്രവർത്തനം തുടങ്ങി. കടലിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിവേഗത്തിൽ നേരിടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പരിസ്ഥിതി സൗഹൃദമാണ് ഇതിന്റെ ഘടന.‌

 

പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി എന്നും അമ്പരിപ്പിക്കുന്ന നാടാണ് ദുബായ്. അതിലേക്ക് ഒന്ന് കൂടി. മൊബൈൽ ഫ്ലോട്ടിങ് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ.  ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും ഏറ്റവും കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താൻ ആകുമെന്നതാണ്    പ്രധാന സവിശേഷത. മണിക്കൂറിൽ 11 മൈൽ വേഗത്തിൽ സഞ്ചരിക്കും. പരമ്പരാഗത മറീന്‍ ഫയര്‍ സ്റ്റേഷനുകളേക്കാള്‍ 70 ശതമാനം ചെലവ് കുറവാണ്. പതിനാറ് അഗ്നിശമനസേനാംഗങ്ങളെ ഉൾക്കൊള്ളാനും കഴിയും.  

മൊബൈൽ മറീൻ സ്റ്റേഷനായി പ്രവർത്തിക്കുന്നതിനാൽ നിർത്തിയിടാൻ പ്രത്യേക സ്ഥലം ആവശ്യമില്ല. ഇത് മൂലം ചെലവ് ചുരുക്കാനും കാർബൺ പുറന്തള്ളൽ മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കഴിയും. സുരക്ഷരംഗത്ത് ആഗോളതലത്തില്‍ മുന്നേറുന്ന രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ ഫ്ലോട്ടിങ് ഫയർ സ്റ്റേഷനെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വിദഗ്ധന്‍ റാഷിദ് താനി അല്‍ മത്രൂഷി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭമെന്നും വ്യക്തമാക്കി.