ദുബായ് തീരത്ത് ചരക്ക് കപ്പലും മൽസ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടം

dubai-accident
SHARE

 ബോട്ട് തകർന്ന് കടലിൽ മുങ്ങിയ എട്ടുപേരെയും രക്ഷപ്പെടുത്തി. മൂന്നുപേർക്ക് പരുക്കുണ്ട്. ഇവരെ ദുബായ് പൊലീസ് ഹെലികോപ്റ്ററിൽ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ദുബായ് ഫിഷ് മാർക്കറ്റ് ഫ്രണ്ടിലേക്ക് പോകുകയായിരുന്ന മൽസ്യബന്ധന ബോട്ടിൽ ചരക്ക് കപ്പൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ട് മൈൽ ദൂരത്തിലേക്ക് തെറിച്ചുപോയതായി ദുബായ് പൊലീസ് അറിയിച്ചു. ബോട്ടിലുള്ള മറ്റ് അഞ്ചുപേരെ മറീൻ പട്രോൾ രക്ഷപ്പെടുത്തുകയായിരുന്നു.

MORE IN GULF
SHOW MORE