dubai-licence-test-11

ദുബായ് ഡ്രൈവിങ് ലൈസൻസ് പലരുടെയും സ്വപ്നമാണ്.  എന്നാൽ ആഗോളനിലവാരമുള്ള യുഎഇ ഡ്രൈവിങ് ലൈസൻസ് കിട്ടുക അത്ര എളുപ്പമല്ല. നാട്ടിൽ നന്നായി വണ്ടിയോടിക്കുന്നവർ പോലും ആദ്യ ചാൻസിൽ പാസാവുന്നത് നന്നേ വിരളമാണ്. കേരളത്തിലെ ഡ്രൈവിങ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ ഗൾഫിലെ പോലെയാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.

ദുബായിലെ നടപടി ക്രമങ്ങൾ

‌എമിറേറ്റ്സ് ഐഡിയും നാട്ടിലെ ഡ്രൈവിങ് ലൈസന്‍സും മതിയാകും പഠനത്തിനുള്ള പ്രാഥമിക കടമ്പ കടക്കാന്‍. ഡ്രൈവിങ് പഠിക്കണമെങ്കില്‍ പക്ഷേ മറ്റി ചില നടപടികളും കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കണ്ണ് പരിശോധിച്ച് കാഴ്ച ശക്തി വേണ്ടും പേലെയുണ്ടെന്ന് ഉറപ്പുവരുത്തണം. റജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ലേണിങ് പെര്‍മിറ്റ് ലഭിക്കും. ഡ്രൈവിങ് പഠിക്കുന്നതിനും ടെസ്റ്റിനും വേണ്ട അടിസ്ഥാന ലൈസന്‍സാണ് ഈ പെര്‍മിറ്റ്. 

dubai-driving-11

പെര്‍മിറ്റ് ലഭിച്ചാല്‍ ഓണ്‍ലൈനായി എട്ട് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യണം. പല വിഷയങ്ങളെ കുറിച്ചുള്ള എട്ട് മണിക്കൂര്‍ നീളുന്ന ക്ലാസാണ് ഇതിലുള്ളത്. എട്ടു മണിക്കൂര്‍ നേരത്തെ തിയറി ക്ലാസ് കഴിഞ്ഞാല്‍ അതിന്‍റെ പരീക്ഷയുണ്ട്. 35 ചോദ്യങ്ങളും അഞ്ച് വിഡിയോയും ഉള്‍പ്പെടുന്നതാണ് ടെസ്റ്റ്. ഈ പരീക്ഷയ്ക്കുള്ള പരിശീലന ചോദ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആകെയുള്ള 40 ചോദ്യങ്ങളില്‍ 30 എണ്ണത്തിന് ശരിയായി ഉത്തരം നല്‍കിയാല്‍ തിയറി ക്ലാസെന്ന കടമ്പ കടക്കും. റോഡിലേക്ക് പഠിക്കാനിറങ്ങുന്നതിന് മുന്‍പ് തന്നെ റോഡ് നിയമങ്ങളെ കുറിച്ച് ആളുകളെ പൂര്‍ണമായി ബോധവല്‍ക്കരിക്കാന്‍ ഇതിലൂടെ കഴിയുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിക്കുന്നത്. വാഹനമോടിച്ച് പരിചയമുള്ളവരാണെങ്കില്‍ ശാന്തമായ റോഡിലേക്കും പിന്നീട് തിരക്കുള്ള റോഡിലേക്കും ഹൈേവയിലും രാത്രി സമയത്തുമെല്ലാമായി പരിശീലനം നല്‍കും. അതല്ല, വാഹനമോടിക്കാനേ അറിയാത്തവരാണെങ്കില്‍ യാര്‍ഡിനുള്ളില്‍ തന്നെ പ്രാഥമിക പരിശീലനം നല്‍കും. പിന്നീടാണ് റോഡിലേക്ക് ഇറക്കുക. 

റോഡിൽ സൈഡ് പാലിക്കുന്നതിനും വളവ് തിരിയുന്നതിനും ലെയ്ൻ മാറുന്നതിനുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. റോഡ് നിയമങ്ങൾ അൽപംപോലും തെറ്റാതെ പാലിക്കണം. തെറ്റിയാൽ പിഴ ഉറപ്പാണ്. നൈറ്റ് ഡ്രൈവിങിനും ഹൈവേ ഡ്രൈവിങിനും പാർക്കിങിനുമൊക്കെ പ്രത്യേക ക്ലാസുണ്ട്. ഇനിയാണ് സ്മാർട്ട് യാർഡ് ടെസ്റ്റ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Dubai driving licence test procedure