couple-dubai-airport

TAGS

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽവച്ച് അറിയാതെ വേർപിരിഞ്ഞുപോയ വയോധിക ദമ്പതികൾ ഒന്നിച്ചത് വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾ മുൻപ്. ഭർത്താവിനെ കാണാതെ വിഷമിച്ച വയോധികയ്ക്ക് തുണയായത് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ മുഹമ്മദ് സൊഹ്റാബി. അദ്ദേഹം  തന്നെയാണ് ഇതേക്കുറിച്ചുള്ള ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത്.

സിഡ്‌നിയിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് വിമാനം കയറിയ ദമ്പതികൾ ദുബായ് വഴി പോകുമ്പോഴായിരുന്നു സംഭവം.  വിമാനം പറന്നുയരാൻ 45 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഭർത്താവിനെ കണ്ടെത്താൻ വയോധിക മുഹമ്മദിന്റെ സഹായം തേടുന്നത്. വിവരം അറിഞ്ഞയുടനെ ടീമിലെ എല്ലാവരെയും അറിയിക്കുകയും വയോധികൻ്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. ആകാംഷയുടെ നിമിഷങ്ങൾക്കൊടുവിൽ ആളെ കണ്ടെത്തി. ഇരുവരും ഒന്നിച്ചു. അപ്പോൾ വിമാനം പുറപ്പെടാൻ 15 മിനിറ്റ് മാത്രമായിരുന്നു ബാക്കി.

കഴിഞ്ഞ 33 വർഷമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ചെയ്ത് വരികയാണ് മുഹമ്മദ് സൊഹ്‌റാബി.  തൊണൂറ് വയസിന് മുകളിലുള്ള മുത്തശിയിൽ നിന്നാണ് ആതിഥ്യ മര്യാദ പഠിച്ചതെന്ന് മുഹമ്മദ് പറഞ്ഞു.