പ്രാണപ്രതിഷ്ഠാ ദിനത്തില്‍ മധുരം വിതരണം ചെയ്ത് ഇന്ത്യക്കാര്‍; നാട്ടിലേക്ക് കയറ്റിഅയച്ച് കുവൈത്ത്

prana-kuwait
SHARE

പ്രാണ പ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാരെ കുവൈത്തിലെ  ജോലിയില്‍ നിന്നും പിരിച്ചുവിട്ട് നാട്ടിലേക്ക് കയറ്റി അയച്ചു.  ഒൻപതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ  പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതണം നടത്തിയത്. തിങ്കളാഴ്ച രാത്രി തന്നെ ഒൻപത്പേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് രണ്ടു കമ്പനിയിലെ ഇന്ത്യക്കാരായ ജോലിക്കാര്‍ മധുരം വിതരണം നടത്തിയത്. ഇന്ത്യയിലും വിദേശ ഇന്ത്യക്കാരും വലിയ ആഘോഷത്തോടെയാണ് ഈ ദിവസത്തെ വരവേറ്റത്. അതിനിടെയിലാണ് കുവൈത്തില്‍ നിന്നും ഇന്ത്യന്‍ ജോലിക്കാരെ പിരിച്ചുവിട്ടത്. ഒമ്പത് പേരാണ് തിങ്കളാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് തിരിച്ചുപോരേണ്ടി വന്നത്. 

Indians in Kuwait distributes sweets on Prana Prathishta day, Dismissed from work

MORE IN GULF
SHOW MORE