ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റും ഷീഷയും നിരോധിച്ചു; ലംഘിച്ചാൽ 2000 റിയാല്‍ വരെ പിഴ

shishawb
SHARE

ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകളും ഷീഷകളും അനുബന്ധ ഉൽപന്നങ്ങളും നിരോധിച്ചു. നിയമം ലംഘിച്ചാൽ  വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചെയര്‍മാന്‍ സാലിം ബിന്‍ അലി അൽ ഹക്മാനിയുടെ ഉത്തരവില്‍ പറയുന്നു. 

ഇലക്ട്രോണിക് സിഗരറ്റുകളും ഷീഷകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. നേരത്തെ 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പ്രതിദിനം 50 റിയാല്‍ വീതവും പിഴയായി അടയ്ക്കണം. ഏറ്റവും ഉയര്‍ന്ന പിഴ തുക  2,000 റിയാല്‍ ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Oman banned shisha and cigarettes 

MORE IN GULF
SHOW MORE