പുതുവൽസരാഘോഷങ്ങൾക്കിടെ പതിനാലയിരത്തിലേറെ കോളുകൾ; അടിയന്തര നടപടി സ്വീകരിച്ച് പൊലീസ്

dubai-police
SHARE

പുതുവൽസരാഘോഷങ്ങൾക്കിടെ ദുബായ് പൊലീസിനെ തേടിയെത്തിയത് പതിനാലയിരത്തിലേറെ കോളുകൾ. എല്ലാത്തിലും അടിയന്തര നടപടി സ്വീകരിച്ചെന്ന് പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി അറിയിച്ചു.  ആകെ ലഭിച്ച 14,148 കോളുകളിൽ പതിമൂവായിരത്തിലേറെയും വന്നത് 999 എന്ന എമര്‍ജന്‍സി ഹോട്ട്ലൈന്‍ നമ്പറിലേക്കാണ്. ഡിസംബര്‍ 31 വൈകിട്ട് ആറു മുതല്‍ ജനുവരി ഒന്ന് രാവിലെ ആറുവരെയുള്ള, 12 മണിക്കൂര്‍ സമയത്ത് ലഭിച്ച കോളുകളുടെ എണ്ണമാണിത്. പൊലീസ് ടീമിന്റെ പ്രവര്‍ത്തനങ്ങളെ  അഭിനന്ദിച്ച അൽ മുഹൈരി കോളുകളോട് വേഗത്തില്‍ പ്രതികരിച്ച്, സുരക്ഷയും സന്തോഷവും വര്‍ധിപ്പിക്കുകയെന്നതും ദുബായ് പോലീസിന്റെ ലക്ഷ്യമാണെന്നും  വ്യക്തമാക്കി. 

New Year celebrations, Dubai Police received more than fourteen thousand calls

MORE IN GULF
SHOW MORE