മൈലാഞ്ചി പൊടിയെന്ന വ്യാജേന കഞ്ചാവ് കടത്താന്‍ ശ്രമം; ഏഷ്യാക്കാരൻ പിടിയിൽ

ganja-gulf
SHARE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഏഷ്യാക്കാരൻ പിടിയിൽ. 8.9 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മൈലാഞ്ചി പൊടിയെന്ന വ്യാജേന കഞ്ചാവ് കടത്താനായിരുന്നു ശ്രമം. ബാഗിന്റെ അസാധാരണമായ ഭാരം കണ്ട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 540 ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ 783 കള്ളക്കടത്ത് ശ്രമങ്ങളാണ് ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത്.

Asian man arrested for trying to smuggle ganja at Dubai International Airport

MORE IN GULF
SHOW MORE