
ദുബായിൽ മൂന്നുദിവസത്തെ സൂപ്പർ സെയിൽ നവംബർ 24ന് തുടങ്ങും. 90 ശതമാനം വരെ കിഴിവ് ലഭിക്കും. വർഷത്തിൽ രണ്ടുതവണയാണ് ദുബായിൽ മൂന്നുദിവസത്തെ സൂപ്പർ സെയിൽ നടക്കുന്നത്. തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ , വീട്ടുസാധനങ്ങൾ എന്നുവേണ്ട എല്ലാം വൻ വിലക്കുറവിൽ ലഭിക്കും.
2000 സ്റ്റോറുകളിലായി അഞ്ചൂറിലേറെ ബ്രാൻഡുകളാണ് സൂപ്പർ സെയിലിൽ പങ്കാളികളായിട്ടുള്ളത്. വെള്ളിയാഴ്ച തുടങ്ങി ഞായർ രാത്രിവരെ സെയിൽ തുടരും. ആദ്യദിനം ബ്ലാക് ഫ്രൈഡേ ആയതിനാൽ വമ്പൻ ഓഫറുകളാണ് സ്റ്റോറുകൾ നൽകുന്നത്.
Dubai supersale