ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു

naheel
SHARE

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. തലശേരി പുന്നോൽ സ്വദേശി 

 നഹീൽ  നിസാറാണ്  മരിച്ചത്. 26 വയസായിരുന്നു. ഒരുമാസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ ആയിരുന്നു നിഹാൽ. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. 

തലശേരി സ്വദേശി നിധിൻ ദാസും മലപ്പുറം നിറമരുതൂർ സ്വദേശി യാക്കൂബ് അബ്ദുല്ലയുമാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.  കഴിഞ്ഞ മാസം 17നാണ് കരാമ ബിൻഹൈദർ കെട്ടിടത്തിൽ അർധരാത്രി ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. നിഹാൽ നിസാറിന്റെ മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിൽസയിലായാണ്.

Gas cylinder explosion in Dubai

MORE IN GULF
SHOW MORE