സിവിൽ ഡിഫൻസ് വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തിയാൽ പിഴ

defence-vehicles
SHARE

സിവിൽ ഡിഫൻസ് വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തിയാൽ അൻപതിനായിരം ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് വ്യക്തമാക്കി യുഎഇ. ഗോഡൗണുകളുടെയും സ്റ്റോറുകളുടെയും ഉടമകൾക്ക് ഇത് സംബന്ധിച്ച് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഗോഡൗണുകളിലേക്കുള്ള പ്രവേശനം തടസ്സപെടുത്തുകയോ വാഹനത്തിന് സഞ്ചരിക്കാൻ മതിയായ ഇടം നൽകാതിരിക്കുകയോ ചെയ്താൽ പിഴ ചുമത്തും. നിശ്ചിത സമയത്തിനുള്ളിൽ തെറ്റ് തിരുത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.  

ആംബുലൻസിന്റെ വഴി തടസ്സപ്പെടുത്തുന്ന ഡ്രൈവർമാകരിൽ നിന്ന് 3000 ദിർഹം പിഴ ഈടാക്കും. ഡ്രൈവർമാർക്ക് ആറ് ബ്ലാക് പോയിന്റും ചുമത്തുന്നതിനൊപ്പം മുപ്പത് ദിവസത്തേക്ക വണ്ടി കണ്ടുകെട്ടും.  

അത്യാഹിതങ്ങൾക്കിടെ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസഥരെയും രക്ഷാപ്രവർത്തകരെയും തടസ്സപ്പെടുത്തിയാൽ ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴ ചുമത്തും. നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിനൊപ്പം 60 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.  

Penalty for obstructing civil defense vehicles

MORE IN GULF
SHOW MORE