ദുബായ് ഇത്തിഹാദ് റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു

dubai
SHARE

ദുബായിൽ നിന്നും ഷാർജയിലേക്കുള്ള പ്രധാന പാതയായ ഇത്തിഹാദ് റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. മണിക്കൂറിൽ നൂറു കിലോമീറ്ററുണ്ടായിരുന്ന പരമാവധി വേഗം 80 കിലോമീറ്റർ ആയാണ് കുറച്ചത്. ഷാർജയിൽ നിന്നും ഗർഹൂദ് ബ്രിഡ്ജ് വരെയാണ് വേഗ നിയന്ത്രണം. പുതിയ തീരുമാനം ഈമാസം 20 മുതൽ നടപ്പാക്കുമെന്ന് ദുബായ് ആ‍ർടിഎ അറിയിച്ചു. അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ആർടിഎ വിശദീകരിച്ചു.

dubai-road

Dubai has reduced the speed limit of vehicles on Ettihad Road

MORE IN GULF
SHOW MORE