
മക്കയിലെ മരുഭൂമിയില്‍ നിയമവിരുദ്ധമായി മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് കനത്ത ശിക്ഷ വിധിച്ച് കോടതി. 10 വര്‍ഷം തടവും 3 കോടി റിയാല്‍ (66.88 കോടി രൂപ) പിഴയുമാണ് ശിക്ഷ. പാരിസ്ഥിതിക നിയമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് നടപടി.
സൗദി നിയമം അനുസരിച്ച് പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഏതൊരു കുറ്റകൃത്യത്തിനും കടുത്ത ശിക്ഷയാണ് ലഭിക്കുക. കുറ്റാരോപിതനായ യുവാവ് മരുഭൂമിയില്‍ മലിനജലം ഒഴുക്കിയതുവഴി പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്പെഷ്യല്‍ ഫോഴ്സ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തടവും പിഴയും കോടതി വിധിച്ചത്.
സൗദിയില്‍ മലിനജലമോ അഴുകിയ ദ്രവപദാര്‍ത്ഥങ്ങളോ വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 10 വര്‍ഷം വരെ തടവോ 3 കോടി റിയാല്‍ വരെ പിഴയോ ലഭിച്ചേക്കാം.
Waste water dumping in Mecca; Indian got 10 year imprisonment and fine