അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു

lulu-dutyfree
SHARE

അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ച ടെർമിനൽ എയിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു രാജ്യാന്തര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇവിടെ  ലഭിക്കും.  ഇമ്മിഗ്രേഷൻ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്. 

ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അബുദാബി ടെർമിനൽ എയിൽ ലുലു പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. യാത്രക്കാർക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കുമെന്നും എല്ലാ സൗകര്യങ്ങൾ ഒരുക്കിത്തന്ന അബുദാബി ഭരണാധികാരികൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Lulu Duty Free Outlet opened at Abu Dhabi International Airport

MORE IN GULF
SHOW MORE