വിജയരഹസ്യം പങ്കുവച്ച് ജോയ് ആലുക്കാസ്; ആത്മകഥ പ്രകാശനം ചെയ്തു

joy-alukkas
SHARE

അതിയായ ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിലും ആർക്കും ഏതു മേഖലയിലും വിജയിക്കാമെന്ന് പ്രമുഖ വ്യവസായി ജോയ് ആലുക്കാസ്.  തന്റെ നേട്ടം മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആത്മകഥ എഴുതിയെന്നും അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ ആത്മകഥയുടെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പ്രഡിങ് ജോയ് എന്ന ജോയ് ആലുക്കാസിന്റെ ആത്മകഥ ബോളിവുഡ് നടി കജോളും ഷാർജ ബുക് അതോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും ചേർന്നാണ്  പ്രകാശനം ചെയ്തത്.  ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ, നടൻ ത്യാഗരാജൻ തുടങ്ങി സമൂഹത്തിലെ  വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. തുടർന്ന് കജോളുമായി നടത്തിയ മുഖാമുഖത്തിൽ വിജയരഹസ്യം ജോയ് ആലുക്കാസ് പങ്കുവച്ചു.

ബിസിനസിലെ വെല്ലുവിളികളെ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും പുസ്തകത്തിൽ ഉണ്ടെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. അടുത്ത വർഷം ഐപിഒ  പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  

Joy Alukkas launched his autobiography; Spreading Joy

MORE IN GULF
SHOW MORE