ദുബായിൽ സിബിഎസ്ഇ പ്രാദേശിക കേന്ദ്രം തുടങ്ങും: പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ

dubai cbse
SHARE

ദുബായിൽ സിബിഎസ്ഇ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ. ഐഐടിയുടെ ക്യാംപസ് ജനുവരിയിൽ അബുദാബിയിൽ പ്രവർത്തനം തുടങ്ങും. ഉഭയകക്ഷി ചർച്ചകളിലൂടെ വിദ്യാഭ്യാസ രംഗത്ത് തുല്യത കൊണ്ടുവരാനാണ് ഇന്ത്യയും യുഎഇയും ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ദുബായിൽ പറഞ്ഞു.  

ദുബായ് കോൺസുലേറ്റിൽ യുഎഇയിലെ സിബിഎസ്ഇ സ്കൂളിലെ പ്രിൻസിപ്പലുമാരെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദുബായിൽ സിബിഎസ്ഇ പ്രാദേശിക ഓഫിസ് തുടങ്ങുന്ന കാര്യം കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ പ്രഖ്യാപിച്ചത്.  ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സിബിഎസ്ഇ ഓഫിസാണ് ഇത്. ജിസിസി രാജ്യങ്ങളിലായി ഇരുനൂറിലേറെ സിബിഎസ്ഇ സ്കൂളുകളുണ്ട്. അതിൽ 106 സ്കൂളുകളും യുഎഇയിലാണ്.  അബുദാബിയിലെ ഐഐടി ക്യാംപസ് ജനുവരി 24ന് പ്രവർത്തനം ആരംഭിക്കും. ഊർജ്ജ സംക്രമണത്തിൽ മാസ്റ്റേഴ്സ് കോഴ്സോടെയായിരിക്കും ഇത്.  

മൂന്നു ദിവസത്തെ സന്ദർശനത്തിന് യുഎഇയിലെത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.   ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ അംബാസിഡർ സഞ്ജയ് സുധീർ, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവർ   പങ്കെടുത്തു.

Union Minister Dharmendra Pradhan said that CBSE will start a regional center in Dubai

MORE IN GULF
SHOW MORE