കെ.എം.അബ്ബാസിന്റെ ‘സമ്പൂർണ കഥകൾ’ ദുബായിൽ പ്രകാശനം ചെയ്തു

km-abbas
SHARE

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസിന്റെ ‘സമ്പൂർണ കഥകൾ’ ദുബായിൽ പ്രകാശനം ചെയ്തു. ബർദുബായ് ഫുട്‌ബോൾ റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി. ഷംലാൽ അഹ്‌മദ് ഒയാസിസ് കെമിക്കൽസ് എം.ഡി. വേണുഗോപാൽ മേനോന് നൽകിയാണ് പ്രകാശനം ചെയ്തത്.

തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു. പി.എ.ജലീൽ, തൽഹത്, എം.സി.എ.  നാസർ, എൽവിസ് ചുമ്മാർ, സാദിഖ് കാവിൽ, വനിത വിനോദ് സംസാരിച്ചു. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്.   

'Samboorna Kadhakal' KM Abbas released in Dubai

MORE IN GULF
SHOW MORE