
ദുബായിലേക്കുള്ള എയർ ഇന്ത്യ യാത്രയ്ക്കിടെ, നഷ്ടമായ മെൻ്റലിസ്റ് ഫാസിൽ ബഷീറിൻ്റെ ഉപകരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപ്‌കരണം അടങ്ങിയ ബാഗേജ് ആണ് ഇന്നലെ കാണാതായത്. ദുബായ് വിമാനത്താവളത്തിൽ നിന്നാണു ഇവ കണ്ടെത്തിയത് . ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നാണു എയർ ഇന്ത്യയുടെ വിശദീകരണം. ബാഗ് നഷ്ടമായതിനെ തുടർന്ന് ഇന്നലെ ദുബായിൽ നടക്കേണ്ടിയിരുന്ന ഫാസിലിന്റെ പരിപാടി മുടങ്ങിയിരുന്നു .
Mentalist Fazil Basheer’s bag and documents found; Air India explanation