6വർഷമായി ജയിൽ കഴിയുന്ന അച്ഛനെ ഒന്ന് കാണണമെന്ന് മകൾ; ആഗ്രഹം സഫലമാക്കി ദുബായ് പൊലീസ്

dubai police
SHARE

ആറ് വർഷമായി ജയിലിൽ കഴിയുന്ന അച്ഛനെ തന്റെ ജന്മദിനത്തിൽ ഒരുനോക്ക് കാണണമെന്ന യുവതിയുടെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. അച്ഛനെ കാണണമെന്ന് അപേക്ഷിച്ച് ദുബായ് പൊലീസിന് യുവതിയുടെ ഒരു കോൾ ലഭിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

ആറു വർഷം മുമ്പ് ജോലി അന്വേഷിച്ച് നാടുവിട്ട് യുഎഇയിലെത്തിയ പിതാവിനെ പിന്നീട് മകൾ കണ്ടിട്ടില്ലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളിൽപെട്ട് തടവിലായതോടെ അദ്ദേഹത്തിനു കുടുംബവുമായുള്ള ബന്ധം മുറിയുകയും ചെയ്തു. കോവിഡിനെത്തുടർന്ന് ജയിൽ സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം വിഷ്വൽ കമ്യൂണിക്കേഷൻ രീതികളിലേക്ക് മാറുകയും ചെയ്തു. രാജ്യത്തിനകത്തായാലും പുറത്തായാലും തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയും. ഈ സമീപനം ജയിൽ അന്തരീക്ഷത്തെ മെച്ചപ്പെടുത്തിയെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽകരീം ജൽഫർ  വിശദീകരിച്ചു. 

മകളുടെ അപ്രതീക്ഷിത സന്ദർശനത്തെക്കുറിച്ച് അച്ഛന് യാതൊരു അറിവുമുണ്ടായിരുന്നില്ല..  ജന്മദിനം ആഘോഷിക്കാനും തടവുകാരെ വിസ്മയിപ്പിക്കാനും ദുബായ് സെൻട്രൽ ജയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് സെൻട്രൽ ജയിൽ ആക്ടിങ് ഡയറക്ടർ മേജർ അബ്ദുല്ല അഹ്‌ലി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഈ പുനഃസമാഗമം സാധ്യമാക്കിയ എല്ലാ ഉദ്യോഗസ്ഥരുടെയും കരുതലിനും വേഗത്തിലുള്ള പ്രതികരണത്തിനും പ്രയത്നത്തിനും തടവുകാരനും കുടുംബവും ദുബായ് പൊലീസിനോട് നന്ദി പറഞ്ഞു.

MORE IN GULF
SHOW MORE