റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു

dubainewbridge-03
SHARE

റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു. ബർദുബായിൽ നിന്ന് ദുബായ് ഐലന്റിലേക്കാണ് ഒന്നര കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ദുബായ് ക്രീക്കിന് മുകളിലൂടെയാണ് പതിനഞ്ചര മീറ്റ‍‍ർ ഉയരത്തിൽ പാലമുണ്ടാക്കുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലായിരിക്കും പാലത്തിൻറെ നിർമാണം. ഇരുഭാഗത്തേക്കുമായി നാലു ട്രാക്കുകൾ വീതമുണ്ടാകും. സൈക്കിൾ- കാൽനട യാത്രകാർക്കായ് പ്രത്യേക ട്രാക്ക് ഉണ്ടാകുമെന്നും ആർടിഎ ചെയർമാൻ മതാർ അൽ തായിർ അറിയിച്ചു. പാലത്തിന്റെ നിർമാണ കരാർ ദുബായ് ആർടിഎയും നക്കീൽ പ്രോപ്പർട്ടീസും തമ്മിൽ ഒപ്പുവച്ചു. 2026-ൽ പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നും ആർടിഎ അറിയിച്ചു.

A huge bridge is being built in Dubai as part of road development projects.

MORE IN GULF
SHOW MORE