
കെഎംസിസി ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ ദുബായിൽ നടന്നു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹമീദ് വടക്കേക്കാട് അധ്യക്ഷനായിരുന്നു. 2018 മുതൽ 2023 വരെയുള്ള സംഘടന പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര അവതരിപ്പിച്ചു. മുസ്ലീം ലീഗ് ഡൽഹിയിൽ നിർമിക്കുന്ന ഖാഇദെമില്ലത്ത് സെൻ്ററിൻ്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം പ്രൊട്ടക്ടോൾ സ്ഥാപന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അസീം നിർവഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓക്ടോബർ 22 ന് സംഘടിപ്പിക്കുന്ന "ഇശ്ഖാണ് ഗുരുവായൂർ" മൊഗാ കുടുംബ സംഗമത്തിൻ്റെ ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടന്നു. ജില്ലാ ട്രഷറർ സമദ് ചാമക്കാല, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, സീനിയർ നേതാവ് ഉബൈദ് ചേറ്റുവ ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ആർവിഎം മുസ്തഫ, മുഹമ്മദ് അക്ബർ ചാവക്കാട്, ബഷീർ സൈദ് എടശ്ശേരി, മുൻ ജില്ല ഭാരവാഹികളായ അലി അകലാട്, നൗഫൽ പുത്തൻപുരക്കൽ എന്നിവർ ആശംസകൾ നേർന്നു. മുൻ ട്രഷറർ വി.കെ. ജലാൽ, മണ്ഡലം ഭാരവാഹികളായ ബശീർ ഒരുമനയൂർ, വളണ്ടിയേഴ്സ് ക്യാപ്റ്റൻ റിഷാം കടപ്പുറം, വൈസ് ക്യാപ്റ്റൻ പി.എംറയീസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി അസ്'ലം വൈലത്തൂർ സ്വഗതവും, ട്രഷറർ അഫ്സർ എടക്കര നന്ദിയും പറഞ്ഞു