ദുബായിലെ റോഡുകളിൽ മോട്ടോർ ബൈക്ക് അഭ്യാസം; മൂന്ന് യുവതികൾ അറസ്റ്റിൽ

female bikers22
SHARE

ദുബായിലെ റോഡുകളിൽ മോട്ടോർ ബൈക്ക് സ്റ്റണ്ട് നടത്തിയതിന് മൂന്ന് യുവതികൾ അറസ്റ്റിൽ. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലയാതോടെയാണ് അറസ്റ്റ്.

ബൈക്കിന് മുകളിൽ കയറിനിന്നും ഹാൻഡിൽ ഉപയോഗിക്കാതെയുമൊക്കെയുള്ള ഈ അഭ്യാസപ്രകടനമാണ് യുവതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ സഹായിക്കുമെന്ന് കരുതി ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഒടിച്ചിരുന്നെങ്കിലും പൊലീസ് മൂവരെയും കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതായി സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനമോടിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്. 2,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഒപ്പം മോട്ടോർ സൈക്കിളുകൾ രണ്ട് മാസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വീണ്ടെടുക്കുന്നതിന് ഏകദേശം 50,000 ദിർഹം ചെലവ് വരും.  

MORE IN WORLD
SHOW MORE