അപ്രതീക്ഷിത വിയോഗം പുതിയ വീട്ടിലേക്ക് മാറാനിരിക്കെ; മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

dubai-16
SHARE

ദുബായ് ദെയ്റയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷിന്റെയും ഭാര്യ ജെഷിയുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം.

റിജേഷിന്റെ മരണവാർത്ത അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ആറു മാസം മുൻപാണ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റിജേഷ് നാട്ടിലെത്തിയത്. 11 വർഷമായി ദുബായിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു.

അടുത്ത മുറിയിലെ തീ റിജേഷും ജെഷിയും താമസിച്ചിരുന്ന മുറിയിലേക്ക് പടരുകയായിരുന്നു. ദുബായ് ഖിസൈസിലെ ക്രസൻ്റ് സ്കൂളിൽ അധ്യാപികയായിരുന്നു ജെഷി. ജൂണിൽ വീടിന്‍റെ ഗ്രഹപ്രവേശനത്തിനായി എത്താനിരിക്കുകയായിരുന്നു ഇരുവരും.

Dubai fire accident malayali couple dead body will brought home

MORE IN GULF
SHOW MORE