ദുബായ് ദെയ്റ നായിഫില്‍ വന്‍ തീപിടുത്തം; രണ്ട് മലയാളികളടക്കം പതിനാറ് പേര്‍ മരിച്ചു

dubai-fire
SHARE

ദുബായ് ദെയ്‌റ നായിഫിൽ തീപിടുത്തത്തിൽ രണ്ട് മലയാളികൾ അടക്കം പതിനാറ് പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, നൈജീരിയ സ്വദേശികളും മരിച്ചവരിൽ ഉണ്ടെന്നാണ് വിവരം. നായിഫ് ഫിർജ് മുറാറിലെ കെട്ടിടത്തിൽ ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. പുക ശ്വസിച്ചാണ് റിജേഷും ജീഷിയും മരിച്ചതെന്നാണ് നിഗമനം. ഇവർ താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്.  രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരിൽപെടുന്നു. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. 

MORE IN BREAKING NEWS
SHOW MORE