രാജകുമാരി ഷെയ്ഖ മഹ്‌റ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു

uae-royal-wedding
SHARE

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള രാജകീയ വിവാഹ വാർത്ത എങ്ങും ആഹ്ലാദം പരത്തി. വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ ഹൃദയസ്പർശിയായ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ ഷെയ്ഖ് മന പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്‌സ്-നാഷനൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സെക്യൂരിറ്റി ആൻഡ് റിസ്‌ക് മാനേജ്‌മെന്റിൽ ബിരുദം നേടി. പാരമ്പര്യമായുള്ള കുതിരയോട്ട കമ്പം ഷെയ്ഖ മഹ്റയ്ക്കുമുണ്ട്. ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയാണ് രാജകുമാരി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ തത്പരനായ ഷെയ്ഖ് മന കുതിരസവാരിയടക്കമുള്ള കായിക രംഗത്തോട് താത്പര്യമുള്ള വ്യക്തിയാണ്. സ്കീയിങ്ങാണ് ഷെയ്ഖ് മനയുടെ ഇഷ്ട വിനോദം. ഫ്രാൻസിലെ കൗഷിവലിൽ മഞ്ഞിൽ തെന്നി നീങ്ങുന്ന മനയുടെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Sheikha Mahra bint Mohammed bin Rashid weds sheikh Mana bin Mohammed bin Mana Al Maktoum

MORE IN GULF
SHOW MORE