യുഎഇയിൽ പ്രഭാതങ്ങളിൽ കനത്ത മൂടൽമഞ്ഞ്; അതീവ ജാഗ്രത

snow
SHARE
snow

യുഎഇയിൽ പ്രഭാതങ്ങളിലെ കനത്ത മൂടൽമഞ്ഞിൽ ജാഗ്രത. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മൂടൽമഞ്ഞിൽ പരസ്പരം കാണാനാകാത്തവിധം ദൂരക്കാല്ച കുറഞ്ഞതോടെ വലിയ വാഹനങ്ങളുടെ ഗതാഗതവും താൽക്കാലികമായി തടഞ്ഞു. അന്തരീക്ഷം തെളിയുന്നതുവരെ വഴിയോരത്ത് സുരക്ഷിത അകലത്തിൽ പാർക്ക് ചെയ്യാൻ പൊലീസ് നിർദേശം നൽകി.മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനങ്ങള്‍ വേഗം കുറച്ച് ശ്രദ്ധയോടെ ഓടിക്കണമെന്നും നിർദേശമുണ്ട്.മൂടൽമഞ്ഞുമൂലം ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

മഞ്ഞുവീഴ്ചയുള്ളപ്പോൾ ലോ ബീംലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഓവർടേക്കിങ്ങോ ലെയ്ൻ മാറ്റമോ പാടുള്ളതല്ല. ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്ന് സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയശേഷം ഹസാർഡ് ലൈറ്റ് ഇടണം. മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ എസ്എംഎസ്, റോഡ്സൈഡിലെയും മധ്യത്തിലുമുള്ള ഡിജിറ്റൽ ബോർഡ്, സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയിലൂടെ ലഭിക്കുന്ന മുന്നറിയിപ്പുകൾ പാലിക്കണം. ഇത്തരം സന്ദർഭങ്ങളിൽ വേഗപരിധി 80 കി.മീ ആയി കുറയും. ഇതു മനസ്സിലാക്കി വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. ഈ സമയങ്ങളിൽ ട്രക്ക് ഉൾപ്പെടെ ഭാരവാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറും ശിക്ഷയുണ്ട്.

MORE IN GULF
SHOW MORE