പഠനം രസകരമാക്കാൻ വഴി പറഞ്ഞ് ബൈജൂസ് ആപ്; ഫ്യൂച്വർ ലേൺ എക്സ്പോ ശ്രദ്ധേയമാകുന്നു

byjufuture-18
SHARE

കുട്ടികൾക്ക് പഠനം രസകരമാക്കാനുള്ള വഴികൾ പരിചയപ്പെടുത്തി ഫ്യൂച്ചർ ലേണ്‍ എക്സ്പോയുമായി ബൈജൂസ് ആപ്. ദുബായ് സബീൽ പാർക്കിൽ 20 വരെയാണ് എക്സ്പോ. യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ പഠനത്തോട് സ്നേഹം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസ് ആപ് ഫ്യൂച്ചർ ലേൺ എക്സ്പോ അവതരിപ്പിക്കുന്നത്.   

പുസ്തകങ്ങളിൽ നിന്നുള്ള ശാസ്ത്രീയ ആശയങ്ങൾ വെർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളിലൂടെ  കുട്ടികളിലെത്തിക്കുകയാണ്. റോബോട്ടിക്സ്, കോഡിങ്, ഗണിതശാസ്ത്രം  എന്നിവയുടെ സാധ്യതകളിലൂടെയാണ് പഠനം രസകരമാക്കുന്നത്. എക്‌സ്പീരിയൻഷ്യൽ സെന്‍റുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയെവല്ലാം എക്സോപയുടെ ഭാഗമാണ്. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ വൈവിധ്യമാർന്ന ഇന്‍ററാക്‌റ്റീവ് ഹബുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളിൽ നിന്നായി ഒട്ടേറെ കുട്ടികളാണ് എക്സ്പോ കാണാൻ എത്തുന്നത്. 

byjus Future Learning Expo ;Dubai 

MORE IN GULF
SHOW MORE