ബഹ്റൈനിലെ സ്വിമ്മിങ് പൂളിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

മനാമ : ബഹ്റൈനിലെ സെല്ലാഖിൽ സ്വിമ്മിങ് പൂളിൽ യുവാവു മുങ്ങി മരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ എം.സി.സജീവന്റെ മകൻ 

സിദ്ധാർഥ് സജീവ് (28) ആണു മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണു സംഭവം. സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനിടെ വില്ലയിലെ സ്വിമ്മിങ് പൂളിൽ കാൽവഴുതി വീണെന്നാണു വിവരം. വീഴുന്ന സമയത്ത് അടുത്താരും ഉണ്ടായിരുന്നില്ല. സിദ്ധാർഥിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണു സ്വിമ്മിങ് പൂളിൽ വീണ നിലയിൽ കണ്ടത്. സ്വകാര്യ കമ്പനിയിൽ ഡെലിവറി മാനാണ്. സംസ്കാരം ഇന്ന്. മാതാവ്: ഷെർലി. ഭാര്യ: മമത. മകൾ: ഋദ്ധിജാൻ. സഹോദരി: യദുനന്ദന.