ആശാ ശരത്തിനും ഗോള്‍ഡന്‍ വീസ; ഏറ്റുവാങ്ങി താരം

നടി ആശാ ശരത്തിന് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആശ ശരത്ത് വീസ ഏറ്റുവാങ്ങി. ദുബായിൽ താമസിക്കുന്ന ആശാ ശരത്തിന് ഇവിടെ നൃത്തവിദ്യാലയവുമുണ്ട്. നേരത്തേ, മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവീനോ തോമസ് തുടങ്ങിയവർക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.