ബഹ്റൈനിലേക്ക്പ്രവേശനവിലക്ക് ഇന്ന് മുതൽ; റസിഡൻസ് വീസയുള്ളവർക്ക് മാത്രം അനുമതി

ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിൽ നിന്ന് സന്ദർശക, വിനോദസഞ്ചാര വീസയിലുള്ളവർക്ക് ബഹ്റൈനിലേക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ന് നിലവിൽ വരും. ബഹ്റൈൻ റസിഡൻസ് വീസയുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ബഹ്റൈനിലേക്കെത്തുന്നവർ ക്വാറൻറീൻ അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ 

ഇന്ത്യ, പാക്കിസ്ഥാൻ,ശ്രീലങ്ക, ബംഗ്ലദേശ്,നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള, റസിഡൻ‌സ് വീസയുള്ളവർക്കു മാത്രമായിരിക്കും ബഹ്‌റൈനിലേക്ക് പ്രവേശനാനുമതി. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിൽ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം താമസസ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ ക്വാറൻറീനിൽ കഴിയാം. ഇതിനായി താമസസ്ഥലത്തിൻറെ രേഖ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടിവരും. ബഹ്റൈനിലെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണ്. വിമാനം ഇറങ്ങിയ ഉടനെയും അഞ്ചാമത്തേയും പത്താമത്തേയും ദിവസങ്ങളിലും പിസി‌ആർ പരിശോധന നടത്തണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. സൗദി അടക്കം ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാനാകാത്തതിനാൽ പ്രവാസിമലയാളികളടക്കം പലരും ബഹ്റൈനിൽ സന്ദർശകവീസയിലെത്തി 14 ദിവസം താമസിച്ചശേഷമാണ്  സൗദിയിലേക്ക് പോയിരുന്നത്. പുതിയ നിബന്ധന നിലവിൽ വന്നതോടെ ആ വഴിയാണ് അടയുന്നത്. നിലവിൽ ഗൾഫിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങളോടെയെങ്കിലും പ്രവേശനാനുമതിയുള്ളത്.