യുഎഇയിൽ പരീക്ഷകളുടെ ഒരുക്കം അന്തിമഘട്ടത്തിൽ

യുഎഇയിൽ  എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം അന്തിമഘട്ടത്തിൽ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ഹാളിൽ 10 വിദ്യാർഥികളെ മാത്രം പ്രവേശിപ്പിക്കും. 1,584 വിദ്യാർഥികളാണ് ഇരുവിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും നോര്‍ക്ക പ്രതിനിധിയുടെ സാന്നിധ്യവും ഓരോ സ്കൂളിലുമുണ്ടാകും.