യുവപ്രതിഭകളുടെ കണ്ടെത്തലുകളും ആശയങ്ങളും; അബുദാബി ശാസ്ത്ര മേളയ്ക്ക് സമാപനം

വിദ്യാർഥികളായ ശാസ്ത്രപ്രതിഭകൾക്ക് പ്രോത്സാഹനമേകിയ അബുദാബി ശാസ്ത്ര മേളയ്ക്ക് സമാപനം. പത്തുദിവസം നീണ്ട മേളയിൽ മലയാളികളടക്കം വിവിധ രാജ്യങ്ങളിലെ നൂറിലധികം യുവപ്രതിഭകൾ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിച്ചു.

സോഫ്റ്റ്‌വെയർ, ഫാഷൻ, ഇലക്ട്രോണിക്സ്, ശരീരശാസ്ത്രം, പ്ലാസ്റ്റിക് ഉപയോഗം, രക്തലാബ്, ഇന്റർനെറ്റ്, കൃഷിരീതികൾ, റോബോട്ടിക്‌സ്, സാറ്റലൈറ്റ്, ഈജിപ്ഷ്യൻ മമ്മി, പുരാവസ്തുഗവേഷണം, ഫോസിൽ പഠനം തുടങ്ങി നൂറോളം വിഷയങ്ങളിലായിരുന്നു പ്രദർശനവും ശിൽപശാലകളും.  ഈജിപ്തിലെ പിരമിഡുകൾക്കുള്ളിലെ മൃതദേഹങ്ങൾക്ക് സമാനമായ നിർമിതിയും അവ സൂക്ഷിക്കുന്ന രീതികളും അടുത്തറിയാൻ അവസരമൊരുക്കിയത് വിസ്മയമായി. 

അബുദാബി കോർണിഷിലെ അൽ ബഹ്ർ കടൽത്തീരം  അൽ ഐനിലെ അൽ ജഹ്‌ലി പാർക്ക്, അൽ ദഫ്‌റ എന്നിവിടങ്ങളിലായിരുന്നു മേള ഒരുക്കിയത്. ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് മേള സംഘടിപ്പിച്ചത്