jacklelamnew

നാടൻ വരിക്ക ചക്കയുടെ വില മുക്കാൽ ലക്ഷം. കേരളത്തിലല്ല, ഒമാനിലാണ് ചക്കയുടെ വില ഇങ്ങനെ റോക്കറ്റ് പോലെ ഉയർന്നത്. മസ്കത്തിലെ കുടുംബസംഗമത്തിനിടെ ചക്ക ലേലത്തിന് വയ്ക്കുകായിരുന്നു.

 

പത്ത് ഒമാനി റിയാല്‍ അടിസ്ഥാനവില നിശ്ചയിച്ചാണ് ലേലം തുടങ്ങിയത്. ആവേശം മൂത്തപ്പോള്‍ നാടന്‍ വരിക്ക ചക്കയുടെ വില കുതിച്ചുകയറി . ഒടുവിൽ 335 റിയാലിന് ലേലം ഉറപ്പിച്ചു. അതായത് ഏകദേശം എഴുപത്തിരണ്ടായിരത്തിലേറെ ഇന്ത്യൻ രൂപ. മകൾ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാൻ ഷഹീർ ഇത്തിക്കാടാണ് പൊന്നുംവില കൊടുത്ത് ചക്ക ലേലത്തിൽപിടിച്ചത്. ഒമാനിലെ  ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ 'നമ്മള്‍ ചാവക്കാട്ടുകാര്‍' സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് ചക്ക താരമായത്. കൂട്ടയ്മയിലെ ഒരംഗം നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന  നാടന്‍ വരിക്ക ചക്കയാണ് ലേലത്തിനുവെച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ പരിപാടിയില്‍ ചക്ക ലേലത്തിന് വച്ചിരുന്നു. അന്ന് ഇരുപത്തിയയ്യായിരം  രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 

75 Thousand Rs for jackfruit in Oman