കുവൈത്തിന് പുതിയ പ്രധാനമന്ത്രി; വിജ്ഞാപനം പുറപ്പെടുവിച്ചു

കുവൈത്തിൻറെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയോഗിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു നിയുക്ത പ്രധാനമന്ത്രി. 

ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് കുറ്റവിചാരണ നേരിട്ടതിനു പിന്നാലെ കഴിഞ്ഞ പതിനാലിനാണു  ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചത്. വീണ്ടും പ്രധാനമന്ത്രിയാകണമെന്ന അമീറിൻറെ നിർദേശം ഷെയ്ഖ് ജാബർ നിരസിച്ചിരുന്നു. തുടർന്നാണ് അമീർ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയോഗിച്ചത്. കുറ്റവിചാരണ നേരിടുന്നവരെ ഒഴിവാക്കി പുതിയ മന്ത്രിസഭ രൂപീകരിക്കാൻ നിയുക്ത പ്രധാനമന്ത്രിയോട് അമീർ നിർദേശിച്ചു. അതേസമയം, 

പാർലമെൻ‌റും മന്ത്രിസഭയും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് മന്ത്രിസഭയുടെ രാജിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.  തിരഞ്ഞെടുക്കപ്പെടുന്ന പാർലമെൻ‌റ് പ്രവർത്തിക്കുന്ന കുവൈത്തിൽ രണ്ട് സംവിധാനങ്ങളും തമ്മിലുള്ള വിയോജിപ്പും സാധാരണയാണ്. ഇത്തരം സാഹചര്യങ്ങളിൽ മന്ത്രിസഭയുടെ രാജിയും പതിവാണ്. പൊതുധനവുമായി ബന്ധപ്പെട്ട  പൊതുധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അവർ എത് തലത്തിലുള്ളവരായാലും വെറുതെ വിടില്ലെന്നും അമീർ രാജ്യത്തോട് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.