ആത്മഹത്യ ചെയ്യാൻ ചാടി; ചെന്നുവീണത് പരസ്യബോർഡിൽ; രക്ഷ

ആത്മഹത്യ ചെയ്യാൻ കെട്ടിടത്തിന് മുകളിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് പരസ്യബോർഡ്.  കുവൈത്തിലെ അല്‍ ജാബിരിയയിലായിരുന്നു സംഭവം. വലിയ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് കുവൈത്തി പൗരന്‍ ആത്മഹത്യ ചെയ്യാൻ ചാടിയത്.

പക്ഷേ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളിലേക്കാണ് ഇയാള്‍ ചെന്ന് വീണത്. ഇതോടെ ആത്മഹത്യ നീക്കം പാളി. പിന്നീട് പൊലീസെത്തിയാണ് ഇയാളെ താഴെയിറക്കിയത്. ഇയാൾക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.